കോതമംഗലം: ഐപിസി കോതമംഗലം ഏരിയ കൺവെൻഷൻ 2025 നവംബർ 13 വ്യാഴം മുതൽ 16 ഞായർ വരെ കീരംപാറ ഐപിസി ബേഥേൽ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ പാസ്റ്റർ ജോയി എ ജേക്കബ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അജി ആൻറണി റാന്നി, അനീഷ് തോമസ് റാന്നി (പവർ വിഷൻ), ഷിബിൻ ശാമുവേൽ ( പി.വൈ.പി.എ സ്റ്റേറ്റ് പ്രസിഡണ്ട്) എബി പീറ്റർ കോട്ടയം എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. പൊതുയോഗം, വിമൺസ് ഫെലോഷിപ്പ്, മാസയോഗം, സൺഡേ സ്കൂൾ, പി വൈ പി എ വാർഷികം, സ്നാനം, സംയുക്ത സഭായോഗം എന്നിവ കൺവെൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഐപിസി കോതമംഗലം ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോയി എ ജേക്കബ് +9194476 66096
പാസ്റ്റർ കെ വി പൗലോസ് +919496745665
വാർത്ത: പാ. തോമസ് ജോർജ്, വണ്ടിത്താവളം




