കുന്നംകുളം: വിദ്യാർഥികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍.അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടില്‍ സജു വർഗീസിനെയാണ് (48) കുന്നംകുളം പോലീസ് പിടികൂടിയത്.
സ്കൂളിലെ കുട്ടികൾക്ക് ഫോട്ടോ എടുക്കാനായി പ്രതി തന്റെ മൊബൈൽ ഫോൺ നൽകാറുണ്ടായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു ഇയാളുടെ രീതി.
പഠനാവശ്യങ്ങള്‍ക്കായി പ്രിൻസിപ്പല്‍ തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്നു. പ്രതിയുടെ ഫോണിലെ റിസൈക്കിൾ ബിന്നിൽ നിന്നും അവിചാരിതമായാണ് വിദ്യാർഥികൾ ഈ ചിത്രങ്ങൾ കണ്ടത്. തുടർന്ന് കുട്ടികൾ വീട്ടുകാരെ വിവരമറിയിക്കുകയും രക്ഷിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
വിദ്യാർഥിനികളുടെ മാത്രമല്ല, അതേ സ്കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങളും ഇത്തരത്തിൽ വികൃതമായി നിർമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



