ഐപിസി നെല്ലാട് ശാലേം സഭാംഗം ഇടപ്പാറ ഇ.വി. സോളമന്‍ (85) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (6.03.2025) രാവിലെ 9.00ന് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിയ്ക്ക് കുന്നയ്ക്കാലുള്ള സഭാ സെമിത്തേരിയില്‍.
ഭാര്യ: ചിന്നമ്മ മുടവൂര്‍ കരിപ്പാക്കുടിയില്‍ കുടുംബാംഗം.
മക്കള്‍: ജെസ്സി (യുഎസ്എ), ബിജു, ഷിജു, റ്റിജി (ഓസ്‌ട്രേലിയ)
മരുമക്കള്‍: മാത്യു നൈനാന്‍ തിരുവല്ല (യുഎസ്എ), പെനി (കുന്നയ്ക്കാല്‍), ലിസ തോമസ് (ഗവ. യുപി സ്‌കൂള്‍, നോര്‍ത്ത് മഴുവന്നൂര്‍), ജോഷി (ഓസ്‌ട്രേലിയ).
ഐപിസി വാളകം സെന്റര്‍ സണ്ടേസ്‌കൂള്‍ മുന്‍ ട്രഷററായും ദീര്‍ഘവര്‍ഷങ്ങള്‍ സണ്ടേസ്‌കൂള്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് പരേതന്‍.
സംസ്‌കാര ശുശ്രൂഷകള്‍ ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം