വിവേകം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ നമുക്ക് ശീലിക്കാം

അയല്‍ക്കാരനോട് അസൂയമൂത്ത അയാള്‍ കഴുതയെ അയല്‍ക്കാരന്റെ കൃഷിയിടത്തിലേക്ക് അഴിച്ചുവിട്ടു.  കഴുത അവിടത്തെ വിളവുകളെല്ലാം നശിപ്പിച്ചു. 

ഇത് കണ്ട അയല്‍ക്കാരന്റെ ഭാര്യ ആ കഴുതയെ കൊന്നു.  കഴുതയെ കൊന്നതറിഞ്ഞ അതിന്റെ ഉടമസ്ഥന്‍, അയല്‍ക്കാരന്റെ ഭാര്യയെ കൊന്നു.  തന്റെ ഭാര്യയെ കൊന്ന കഴുതയുടെ ഉടമസ്ഥനെ അയല്‍ക്കാരന്‍ കൊന്നു.  

ഈ പക രണ്ടു വീടുകളിലും തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടുവീടുകളിലേയും ആളുകള്‍ മരിച്ചുവീണു.

അയല്‍ക്കാരന്റെ അസൂയയായിരുന്നു ഇതിനെല്ലാം കാരണം.  വയലില്‍ തുടങ്ങിയത് ജീവിതങ്ങളിലേക്ക് വ്യാപിച്ചു.  അത് പിന്നീട് സര്‍വ്വനാശത്തില്‍ കലാശിച്ചു. 

നമ്മുടെയൊക്കെ മനസ്സിലേക്ക് അഹന്തയെ അഴിച്ചുവിടുന്ന ഒരു അസൂയക്കാരന്‍ നമുക്ക് ചുറ്റുമുണ്ട്.  അഹന്തയെന്ന കഴുതയെ അഴിച്ചുവിട്ട് അത് വിതക്കുന്ന നാശം കണ്ട് ആ അസൂയക്കാരന്‍ സന്തോഷിക്കും.

മനുഷ്യന്റെ സമാധാനത്തെ നശിപ്പിക്കുന്ന അഹന്തയെ താലോലിക്കുന്നവരും അതിലൂടെ മുതലെടുക്കുന്നവരും ഏറെയുണ്ട്.  വിവേകമുളളവര്‍ അതില്‍ നിന്നുമൊഴിഞ്ഞുമാറും.  വിഢ്ഢികള്‍ അത് കണ്ടപാടെ , കേട്ടപാടെ ആയുധമെടുത്ത് സ്വയം നശിക്കും. 

നമുക്ക് വിവേകം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ശീലിക്കാം

– ശുഭദിനം.